ജിദ്ദയിൽ വിമാനത്താവളം വഴി
യാത്രക്കാരുടെ വയറിനുള്ളിൽ ലഹരി മരുന്ന് കടത്താൻ ശ്രമം
ജിദ്ദ: സക്കാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ ലഹരി കടത്ത് ശ്രമങ്ങൾ തടഞ്ഞു. 2 കിലോഗ്രാം
രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ വയറിനുള്ളിലാണ് തന്ത്രപരമായി ഒളിപ്പിച്ചിരുന്നത്. ലഹരി കടത്ത് ശ്രമങ്ങൾ തടയുന്നതിന് എല്ലാ ഇറക്കുമതിയിലും കയറ്റുമതിയിലും കർശനമായ കസ്റ്റംസ് പരിശോധന ശക്തമാണ്.
ജനറൽ ഡയറക്‌ടറേറ്റ് ഓഫ് നാർക്കോട്ടിക്‌സ് കൺട്രോളുമായുള്ള അടുത്ത സഹകരണത്തിലൂടെയാണ് ഇത് പരിശോധനകൾ. സാമൂഹിക സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ദോഷകരമായ വസ്തുക്കളുടെ നുഴഞ്ഞുകയറ്റം തടയുന്നതിനുമുള്ള സംയുക്ത പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതാണിത്.
