സഊദിയിൽ നി​ർ​മ്മാണം പൂ​ർ​ത്തി​യാ​ക്കി​യ ര​ണ്ടാ​മ​ത്തെ യു​ദ്ധ ക്കപ്പ​ൽ പുറത്തിറങ്ങി

0
820

റി​യാ​ദ്​: ‘ദി ​കി​ങ്​ ഉ​നൈ​സ’ എ​ന്ന നാ​മ​ക​ര​ണം ചെ​യ്​​ത സൗ​ദി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ര​ണ്ടാ​മ​ത്തെ യു​ദ്ധ ക്കപ്പ​ൽ പുറത്തിറങ്ങി. പ്ര​തി​രോ​ധ മ​ന്ത്രി ഖാ​ലി​ദ് ബി​ൻ സ​ൽ​മാ​നെ പ്ര​തി​നി​ധീ​ക​രി​ച്ച്​ ചീ​ഫ് ഓ​ഫ് ജ​ന​റ​ൽ സ്​​റ്റാ​ഫ് ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ഫ​യാ​ദ് ബി​ൻ ഹ​മീ​ദ് അ​ൽ റു​വൈ​ലി ജി​ദ്ദ​യി​ലെ കി​ങ്​ ഫൈ​സ​ൽ നേ​വ​ൽ ബേ​സി​ൽ ക​പ്പ​ലി​​ന്‍റെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഉ​ദ്​​ഘാ​ട​ന​ത്തി​നു​ ശേ​ഷം ചീ​ഫ് ഓ​ഫ് സ്​​റ്റാ​ഫ് സ​ഹ ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം ക​പ്പ​ലി​​ന്‍റെ ഫ്ലൈ​റ്റ് ഡെ​ക്കി​ൽ ക​യ​റി. നാ​വി​ക​സേ​ന​യു​ടെ ഔ​ദ്യോ​ഗി​ക സേ​വ​ന​ത്തി​ലേ​ക്ക്​ ക​പ്പ​ലി​​ന്‍റെ പ്ര​വേ​ശ​നം അ​ട​യാ​ള​പ്പെ​ടു​ത്തി സൗ​ദി പ​താ​ക ഉ​യ​ർ​ത്തി.

ക​പ്പ​ലി​​ന്‍റെ റ​ഡാ​റു​ക​ളും വി​സി​ലു​ക​ളും പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി. അ​ടു​ത്തു​ള്ള ക​പ്പ​ലു​ക​ൾ വി​സി​ലു​ക​ൾ മു​ഴ​ക്കി പു​തി​യ ക​പ്പ​ലി​​നെ സ്വാ​ഗ​തം ചെ​യ്തു. ചീ​ഫ് ഓ​ഫ് സ്​​റ്റാ​ഫ്​ ക​പ്പ​ലി​​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും​ അ​തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന മോ​ഡേ​ണും ഹൈ​ടെ​ക്കു​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ കാ​ണു​ക​യും ചെ​യ്​​തു.

ഈ ​ക​പ്പ​ൽ ‘കൊ​ർ​വെ​റ്റ് അ​വ​ന്‍റ്​ 2200’ എ​ന്ന ഇ​ന​ത്തി​ൽ​പ്പെ​ട്ട​താ​ണെ​ന്ന്​ റോ​യ​ൽ സൗ​ദി നേ​വ​ൽ ഫോ​ഴ്‌​സ്​ ചീ​ഫ് ഓ​ഫ് സ്​​റ്റാ​ഫ് ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ഫ​ഹ​ദ് ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​ഗു​ഫൈ​ലി പ​റ​ഞ്ഞു. നാ​വി​ക സേ​ന​യു​ടെ സൈ​നി​ക ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും മേ​ഖ​ല​യി​ലെ സാ​മു​ദ്രി​ക സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും രാ​ജ്യ​ത്തി​​ന്‍റെ സു​പ്ര​ധാ​ന​വും ത​ന്ത്ര​പ​ര​വു​മാ​യ താ​ൽ​പര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഈ ​ക​പ്പ​ൽ മു​ത​ൽ​ക്കൂ​ട്ടാ​വും.