റമദാൻ: 735 തടവുകാർക്ക് മോചനം

0
924

അബുദാബി: റമദാൻ പ്രമാണിച്ച് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാൻ 735 തടവുകാരെ വിവിധ ജയിലുകളിൽ നിന്ന് മോചിപ്പിക്കാൻ ഉത്തരവിട്ടു. വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്ക് ചുമത്തിയ എല്ലാ പിഴകളും ഷെയ്ഖ് മുഹമ്മദ് വ്യക്തിപരമായി അടയ്ക്കും.

വിവിധ കേസുകളിൽ ശിക്ഷയനുഭവിച്ചിരുന്നവരാണ് മോചിതരാകുന്ന തടവുകാർ. ഇവിടെ ശിക്ഷാ കാലയളവിൽ മികച്ച സ്വഭാവം കാണിച്ചതാണ് മോചനത്തിന് പരിഗണിക്കാൻ കാരണം. വിട്ടയക്കപ്പെടുന്നവരെല്ലാം എത്രയും പെട്ടെന്ന് തങ്ങളുടെ കുടുംബവുമായി ചേർന്ന് മികച്ച ജീവിതം നയിക്കട്ടെയെന്ന്  ആശംസിച്ചു.