കൊച്ചി: പിറവത്ത് കെട്ടിട നിർമാണസ്ഥലത്ത് മണ്ണിടിഞ്ഞു വീണ് മൂന്നുപേർ മരിച്ചു. അതിഥിത്തൊഴിലാളികളാണു മരിച്ചത്. മൃതദേഹങ്ങൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കെട്ടിട നിർമാണത്തിനായി മണ്ണ് നീക്കവെ ബുധനാഴ്ച വൈകിട്ട് നാലോടെ പിറവം പേപ്പടിയിലായായിരുന്നു അപകടം. കമ്പി നിരത്തിയതിനു മുകളിലായി കുഴിയിൽനിന്നാണു ജോലി ചെയ്തിരുന്നത്. മണ്ണ് ഇടിഞ്ഞതോടെ തൊഴിലാളികൾ താഴ്ചയിലേക്കു വീഴുകയായിരുന്നു. സ്ഥലത്ത് പൊലീസും അഗ്നിരക്ഷാ സേനയും പരിശോധന നടത്തുകയാണ്.
