ഇസ്റാഈലിൽ ഹമാസ് ആക്രമണം: മലയാളി കൊല്ലപ്പെട്ടു

0
2723

രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

ജറുസലേം: ഇസ്റാഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലം സ്വദേശി നിബിന്‍ മാക്സവെല്ലാണ് കൊല്ലപ്പെട്ടത്. ഗലീലി ഫിംഗറില്‍ മൊഷാവെന്ന സ്ഥലത്തായിരുന്നു ആക്രമണം. ആക്രമണത്തില്‍ രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കാര്‍ഷിക മേഖലയിലെ ജീവനക്കാരനായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കഴിഞ്ഞ വർഷം ഒക്ടോബറിൽ അപ്രതീക്ഷിത യുദ്ധം പൊട്ടിപുറപ്പെട്ടതിന് ശേഷം നിരവധി പേരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയ ഇസ്റാഈലിനെതിരെ അതിർത്തികൾ ഭേദിച്ചു വന്ന ഹമാസ് പ്രത്യാക്രമണത്തിനെതിരെ ഇസ്റാഈൽ യുദ്ധം പ്രഖ്യാപിച്ചതോടെ പിന്നെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഗ്ര പോരാട്ടമായി മാറുകയായിരുന്നു.

ഇതുവരെ ഇസ്റാഈലും ഹമാസും ഏറ്റുമുട്ടിയതിൽ വച്ചേറ്റഴും രക്തരൂഷിതമാണ് ഈ യുദ്ധം. മരണം മുപ്പതിനായിരം കടന്നു. മുപ്പതിനായിരത്തി നാനൂറ്റി പത്തു പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ഇതിൽ ഭൂരിപക്ഷം ഫലസ്തീനികളാണ്. എഴുപത്തൊന്നായിരത്തി എഴുനൂറു പേർക്കു പരുക്കേറ്റതായും കണക്കുകളിൽ പറയുന്നു. ഹമാസ് തിരിച്ചടിയിൽ ഇസ്റാഈൽ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്റാഈൽ നരനായാട്ട് തുടരുമ്പോഴും പട്ടിണി സ്വന്തം ഭൂമിയിൽ പിടിച്ചു നിൽക്കാൻ ഹമാസ് നടത്തുന്ന തിരിച്ചടി ഇടയ്ക്കിടെ ഇസ്റാഈലിനെ പിടിച്ചുലകുന്നുണ്ട്.

നേരത്തെ അഷ്‌കലോണിൽ ഹമാസ് നടത്തിയ ഷെൽ ആക്രമണത്തിൽ മലയാളി യുവതിക്ക് ജീവൻ നഷ്‌ടമായിരുന്നു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് അന്ന് കൊല്ലപ്പെട്ടത്. ഇസ്റാഈലിലെ അഷ്‌കലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇതിനിടെ പറന്നെത്തിയ റോക്കറ്റ് ആക്രമണത്തിൽ പരിക്കെറ്റായിരുന്നു മരണം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക