5 ലക്ഷം ട്രാൻസ്ഫ‍ർ ചെയ്തുതരും, ബാങ്കിൽ നിന്ന് എടുത്തുകൊടുത്താൽ 5000 കമ്മീഷൻ; എല്ലാം ക്ലിയറെന്ന് വാഗ്ദാനം, വൻ തട്ടിപ്പ്, 3 യുവാക്കൾ പിടിയിൽ

0
3330

ആലപ്പുഴ: 2.67 കോടി രൂപ കവര്‍ന്ന സൈബര്‍ തട്ടിപ്പ്‌ കേസില്‍ മൂന്നു യുവാക്കളെ ജില്ലാ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ്‌ ചെയ്‌തു. മാന്നാര്‍ സ്വദേശിയും ഗള്‍ഫില്‍ ജോലി ചെയ്‌തിരുന്നയാളുമായ മുതിര്‍ന്ന പൗരനെ വാട്‌സാപ്പിലൂടെ സെക്യോള ക്യാപിറ്റല്‍ സ്‌റ്റോക്ക്‌ ട്രേഡിംഗ്‌ ഡിപ്പാര്‍ട്‌മെന്റ്‌ എന്ന സ്‌ഥാപനത്തിന്റെ സി.ഇ.ഒ ആണെന്ന്‌ വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്‌. ഓണ്‍ലൈന്‍ ട്രേഡിങ്‌ നടത്തി വന്‍ ലാഭം നേടാമെന്നു പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മലപ്പുറം ഏറനാട് താലൂക്കിൽ കാവന്നൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ എലിയാപറമ്പിൽ വീട്ടിൽ ഷെമീർ പൂന്തല (38), കാവനൂർ പഞ്ചായത്ത് ഏഴാം വാർഡിൽ വാക്കാലൂർ കിഴക്കേത്തല കടവിനടുത്ത് എടക്കണ്ടിയിൽ വീട്ടിൽ അബ്ദുൾ വാജിദ് (23), കാവന്നൂർ പഞ്ചായത്ത് 12-ാം വാർഡിൽ പൂന്തല വീട്ടിൽ ചെറിയോൻ എന്ന് വിളിപ്പേരുള്ള ഹാരിസ് (35) എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അപ്പോൾ തന്നെ കുഴൽപണം കൈമാറ്റം നടത്തുന്ന ആളുകൾക്ക് വൻതുക കമ്മീഷൻ നൽകി അവർ നൽകുന്ന വിവിധ അക്കൗണ്ടുകളിലേക്ക് ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ മാറ്റി പണമായി സ്വീകരിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണത്തിൽ കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊടുവള്ളി മേഖലകളിലെ നിരവധി ആളുകളുടെ അക്കൗണ്ട് ഫ്രീസ് ആയതിനെ തുടർന്ന് ഹവാലക്കാർ മലപ്പുറം അരീക്കോട് ഭാഗത്തുള്ള നിരവധി യുവാക്കളെ സമീപിച്ച് ക്ലിയർ മണിയാണെന്നും ഒരു അക്കൗണ്ടിൽ നിന്നും വർഷം 20 ലക്ഷം രൂപ വരെ പിൻവലിക്കുന്നതിന് പ്രശ്നമില്ലെന്നും അഞ്ച് ലക്ഷം രൂപ പിൻവലിച്ചാൽ 5000 രൂപ കമ്മീഷനായി തരാമെന്നും പ്രലോഭിപ്പിച്ചാണ് അക്കൗണ്ട് എടുപ്പിച്ചത്. അതിലൂടെ വൻതുകകൾ മാറി എടുത്തതായും കണ്ടെത്തിയിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക