അൽ ജുബൈൽ: കിഴക്കൻ സഊദിയിലെ വ്യാവസായിക നഗരിയായ ജുബൈലിൽ രണ്ട് ദിവസം നീളുന്ന എയർഷോക്ക് തുടക്കമായി. ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് ആചരിച്ച സഊദി ദേശീയ ദിനത്തോടനുബന്ധിച്ചാണ് എയർഷോ അരങ്ങേറുന്നത്. ഫെബ്രുവരി 29 ന് തുടക്കമായ എയർഷോ മാർച്ച് രണ്ട് ശനിയാഴ്ചയും തുടരും. വൈകീട്ടാണ് അൽ ജുബൈൽ ആകാശ നഗരികളെ വിസ്മയിപ്പിക്കുന്ന എയർഷോ നടക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വൈകീട്ട് നാല് മുതൽ അഞ്ചു മണി വരെയാണ് എയർഷോ നടക്കുന്നതെന്ന് ജുബൈൽ റോയൽ കമ്മീഷൻ അധികൃതർ അറിയിച്ചു. അൽ ഫനാതീർ ബീച്ചിലാണ് എയർഷോ നടക്കുക. എയർഷോയുടെ ആദ്യ ഘട്ടം വ്യാഴാഴ്ച വൈകീട്ട് ഫനാതീർ ബീച്ചിൽ നടന്നു. രണ്ടാം ഘട്ടം നാളെ (ശനി) വൈകീട്ടും അരങ്ങേറും. പ്രമുഖ പെട്രോകെമിക്കൽ കമ്പനിയായ സഊദി അരാംകൊ ജുബൈൽ റിഫൈനറി കമ്പനി (സാസർഫ്) ആണ് ഇത്തവണത്തെ ഫാൽക്കൺ എയർഷോ സ്പോൺസർഷിപ്പ് ചെയ്തിരിക്കുന്നത്. ഗൾഫ് രാജ്യത്തെ തന്നെ പ്രമുഖ എയർഷോ വിഭാഗമാണ് സഊദി വ്യോമ സേനയുടെ ഭാഗമായി ഫാൽക്കൺ

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക