കോളജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണും കീഴടങ്ങി, ഇനി പിടികൂടാനുള്ളത് 8 പേരെ
വയനാട് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ SFI യുണീറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ DYSP ഓഫീസിൽ കീഴടങ്ങി. സർവകലാശാല യൂണിയൻ പ്രസിഡന്റ് കെ അരുൺ നേരത്തെ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കസ്റ്റഡിയിലുള്ള ആളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ ഇനി എട്ടു പേരെ പിടികൂടാനുണ്ട്. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അമൽ ഇസ്ഹാനും കെ അരുണും മാനന്തവാടി സ്വദേശികളാണ്. ഇരുവരും കൃത്യത്തിൽ നേരിട്ട് പങ്കെടുക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തെന്നുമാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. നിലവിൽ ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
ഇവരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് നാളെ കടക്കും. പ്രതികൾക്ക് വേണ്ടി വിവിധ ജില്ലകളിലായി 20 അംഗ സംഘം അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് രണ്ടു പ്രതികൾ കീഴടങ്ങിയത്. സിദ്ധാർത്ഥിന്റെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെതുടർന്നാണ് പ്രത്യേക സംഘം രൂപീകരിച്ചത്. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ടായിരുന്നു.
സിദ്ധാർഥിന്റെ മരണം; കോളജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍ കീഴടങ്ങി
വയനാട് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ കോളജ് യൂണിയൻ പ്രസിഡന്റ് കെ അരുൺ കീഴങ്ങി. കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലാണ് അരുൺ കീഴടങ്ങിയത്. ഒളിവിൽ കഴിഞ്ഞശേഷമാണ് അരുൺ കീഴടങ്ങിയത്. കേസിൽ പൊലീസ് ആദ്യം തയ്യാറാക്കിയ പ്രതി പട്ടികയിൽ ഉൾപ്പെട്ടയാളാണ് അരുൺ.
കേസ് ഇത്രത്തോളം വിവാദമായതോടെ ഒളിവിൽ കഴിയാൻ പറ്റാത്ത സാഹചര്യമായതോടെയാണ് കീഴടങ്ങിയത്. പ്രതികൾക്ക് വേണ്ടി വിവിധ ജില്ലകളിലായി 20 അംഗ സംഘം അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് മാനന്തവാടിയിൽ നിന്ന് തന്നെ പ്രതി കീഴടങ്ങിയിരിക്കുന്നത്.
ആന്റി റാഗിങ് സ്ക്വാഡിലെ അംഗം കൂടിയാണ് കീഴടങ്ങിയ അരുൺ. അരുണിന് കൃത്യത്തിൽ നേരിട്ട് പങ്കുണ്ട്. കൂടാതെ ഗൂഢാലോചനയിൽ ഉൾപ്പെടെയ പ്രതിയ്ക്ക് പങ്കുണ്ട്. നിലവിൽ അരുണിനെ ചോദ്യം ചെയ്ത് വരികയാണ്. നാളെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കും.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക