തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ചു; പുക ശ്വസിച്ച് പ്രവാസിക്ക് ദാരുണാന്ത്യം, മൃതദേഹം നാട്ടിലേക്കയച്ചു

0
1798

ബുറൈദ: സഊദിയിൽ പുകശ്വസിച്ചു മരണപ്പെട്ട ബീഹാർ സ്വദേശി മതിൻലാൽ യാദവ് (38) മൃതദേഹം നാട്ടിലെത്തിച്ചു. ബുധനാഴ്ച രാവിലെയുള്ള ഫ്ലൈ നാസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. കനിവ് രക്ഷാധികാരി ഹരിലാലിന്റെ മേൽ നോട്ടത്തിലാണ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് എത്തിക്കാനായത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഒരു മാസം മുമ്പാണ് ദാരുണമായ മരണം നടന്നത്. അൽ റാസിനടുത്തുള്ള ദുഖ്നയിലാണ് സംഭവം. താമസസ്ഥലത്ത് തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ചുവച്ച് ഉറങ്ങുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്. പുക ശ്വസിച്ചാണ് മരണം. ഖസിം പ്രവശിയിൽ തണുപ്പ് കാലങ്ങളിൽ  സമാനമായ ഒട്ടനവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ എംബസിയുടെ നിർദേശം പരിഗണിച്ച് കനിവ് ജീവകാരുണ്യ വിഭാഗം തുടർ നടപടികൾ ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് കനിവ് രക്ഷാധികാരി ഹരിലാൽ ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് മതിൻലാൽ യാദവിന്റെ മൃതദേഹം കയറ്റി അയക്കുന്നതിനുള്ള നിയമനടപടിക്രമങ്ങൾ പൂർത്തീകരിച്ചു.