മലപ്പുറത്തും പൊന്നാനിയിലും ചിത്രം തെളിഞ്ഞു; ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

0
679

മൂന്നാം സീറ്റ് ഇല്ല, രാജ്യസഭയിലേക്ക് തീരുമാനമായില്ല

മലപ്പുറം: മുസ്‍ലിം ലീഗിന്റെ പാർലമെന്റ് സ്ഥാനാർഥികളെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനിയുമാണ് മത്സരിക്കുക. തമിഴ്നാട് രാമനാഥപുരത്ത് നവാസ് ഗനി ഡി.എം.കെ പിന്തുണയോടെ മത്സരിക്കും.

ജൂണിൽ ലഭിക്കുമെന്ന് ഉറപ്പ് നൽകപ്പെട്ട രാജ്യസഭ സീറ്റിൽ ആരായിരിക്കും മത്സരിക്കുകയെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.