ജിദ്ദ: ജിദ്ദ- കോട്ടക്കൽ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച കൺവെൻഷനും സ്നേഹാദരവും പരിപാടി നേതാക്കളുടെയും പ്രവർത്തകരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഷറഫിയ ഇമ്പിരിയൽ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടത്തിയ പരിപാടി സഊദി കെഎംസിസി ട്രഷറർ അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളിൽ നിരവധി മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായ കമ്മിറ്റിയാണ് കോട്ടക്കൽ മണ്ഡലം കെഎംസിസി എന്ന് അദ്ദേഹം പറഞ്ഞു.പരിപാടിയിൽ കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ് ഷാജഹാൻ പൊന്മള അധ്യക്ഷത വഹിച്ചു.

പ്രസ്തുത പരിപാടിയിൽ വെച്ച് ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി നടത്തി വരുന്ന തമർ ചലഞ്ചിൽ ഏറ്റവും കൂടുതൽ ഓർഡർ എടുത്ത് ഒന്നാമതായ പൊന്മള പഞ്ചായത്തിനും ആദ്യ നൂർ എണ്ണം തികച്ച ഇരിമ്പിളിയം പഞ്ചായത്തിനും മണ്ഡലം കെഎംസിസി ട്രോഫി നൽകി. ഈത്തപ്പഴ ചലഞ്ചിൽ എറ്റവും കൂടുതൽ ഓർഡർ എടുത്ത വ്യക്തിക്കുള്ള സമ്മാനം കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ അഹമ്മദ് കുട്ടിയും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം പൊന്മള പഞ്ചായത്തിലെ അൻവറുദ്ധീൻ, ഇരിമ്പിളിയം പഞ്ചായത്തിലെ നാസർ എം.ടി എന്നിവർ നേടി.
പരിപാടിയിൽ ഹിബ ഫാത്തിമ ഖിറാഅത് നടത്തി. മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി ഹംദാൻ ബാബു കോട്ടക്കൽ സ്വാഗതവും സ്വാഗത സംഘം ചെയർമാൻ കുഞ്ഞാലി കുമ്മാളിൽ നന്ദിയും പറഞ്ഞു.