നാട്ടിൽ നിന്ന് തിരിച്ചെത്തി  വിമാനത്താവളത്തിൽ നിന്ന് താമസ സ്ഥലത്തേക്കുള്ള യാത്രയിൽ വാഹനം മറിഞ്ഞു; മലയാളി ബാലികക്ക് ദുരാണാന്ത്യം

0
1984

ദുബൈ: വാഹനം മറിഞ്ഞ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. വണ്‍ വിദ്യാര്‍ഥിനി നയോമി ജോബിനാണ് മരിച്ചത്. അഞ്ചു വയസായിരുന്നു. വെള്ളിയാഴ്ച നാട്ടില്‍നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദുബൈ വിമാനത്താവളത്തില്‍നിന്നും താമസസ്ഥലത്തേക്ക് വരുന്നവഴി റാഷിദിയയില്‍ വെച്ച് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍ നിന്നും അദ്‌ഭുതകരമായി രക്ഷപ്പെട്ടു.

ദുബൈ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന്‍ ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകളാണ്. നയോമിയുടെ ഇരട്ടസഹോദരന്‍ നീതിന്‍ ജോബിനും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. മറ്റൊരു സഹോദരി നോവ ജോയ്. ഷാര്‍ജ ഷാരോണ്‍ ഫെല്ലോഷിപ്പ് സഭാംഗമാണ് ജോബിന്‍ ബാബു വര്‍ഗീസ്. ഷാര്‍ജയിലാണ് താമസം.