മഅ്ദനിക്ക് വേണ്ടി പ്രാർഥിക്കാന്‍ അഭ്യർഥനയുമായി പണ്ഡിതൻമാർ

0
3413

കോഴിക്കോട്: ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രമുഖ ഇസ്‍ലാമിക പണ്ഡിതൻ അബ്ദുന്നാസിര്‍ മഅ്ദനിയുടെ രോഗശാന്തിക്കായി വെള്ളിയാഴ്ച എല്ലാ പള്ളികളിലും പ്രാർഥന നടത്തണമെന്ന് മുസ്‍ലിം പണ്ഡിതന്മാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ദീർഘകാല ജയിൽവാസത്തിനിടെ ബാധിച്ച നിരവധി രോഗങ്ങൾ അദ്ദേഹത്തെ തളർത്തിയിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ക്രിയാറ്റിനിന്‍ ക്രമാതീതമായി വർധിക്കുകയും വൃക്ക പ്രവര്‍ത്തനം തകരാറിലാവുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും ശക്തമായ മൂത്രതടസ്സം നേരിടുകയും ചെയ്യുന്ന അവസ്ഥയിൽ ക്ഷീണിതനാണ് അദ്ദേഹം.

ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, കെ.പി. അബൂബക്കർ ഹസ്രത്ത്, പ്രഫ. ആലിക്കുട്ടി മുസ്‍ലിയാർ, നജീബ് മൗലവി മമ്പാട്, അബ്ദുൽ ഹകീം അസ്ഹരി, പി. മുജീബ് റഹ്മാൻ, മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, പി.എം.എസ്. ആറ്റക്കോയ തങ്ങൾ എന്നിവർ സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടു.