ജിദ്ദയിൽ മരിച്ച ജ്യൂസ് വേൾഡ് അബ്ദുൽ നിസാറിന്റെ മയ്യത്ത് ഖബറടക്കി

0
2879

ജിദ്ദയിലെ ജ്യൂസ് വേൾഡ്, മന്തി വേൾഡ് തുടങ്ങിയവയുടെ മേനേജറായിരുന്നു

വേങ്ങര: ജിദ്ദയിൽ മരണപെട്ട എ.ആർ നഗർ  കുന്നുംപുറം സ്വദേശിയും പാലമഠത്തിൽ എരണിപുറം ചേകുട്ടി ഹാജി മകനുമായ അബ്ദുൽ നിസാർ എന്ന മാനുവിന്റെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി. കുന്നുംപുറം നടുപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ജിദ്ദയിലെ ജ്യൂസ് വേൾഡ്, മന്തി വേൾഡ് തുടങ്ങിയവയുടെ മേനേജറായിരുന്ന അബ്ദുൽ നിസാർ നാല് ദിവസം മുമ്പാണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലം ജിദ്ദയിലെ സമീർ അബ്ബാസ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. മയ്യിത് നാട്ടിൽ എത്തിക്കുന്നതിന്ന് വേണ്ട നിയമ നടപടികൾക്ക് ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങും മറ്റു നേതാക്കളും ബന്ധുക്കളും നേതൃത്വം നൽകി.

മയിത്ത് നാട്ടിൽ കൊണ്ട് പോകുന്നതിന് മുൻപ് ജിദ്ദ മസ്ജിദുൽ സഊദിൽ വെച്ചും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ജനാസ നിസ്ക്കരിച്ചു. ജിദ്ദയിലെ മത, സാമൂഹിക, റിലീഫ് പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകിയിരുന്ന വ്യക്തിയായിരുന്നു നിസാർ.