ദമാം: സഊദി കിഴക്കൻ കിഴക്കൻ പ്രവശ്യയിലെ സൗത്ത് ഇന്ത്യൻ കളിക്കാരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ഇ ഡി പി സി കൂട്ടായ്മ നടത്തുന്ന ക്യാലെക്സ് സിപിൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ കളിക്കാർക്ക് ഉള്ള ജെഴ്‌സി വിതരണവും ട്രോഫി പ്രകാശനവും സംഘടിപ്പിച്ചു . ജുബൈൽ ക്ലാസിക് റസ്റ്റോറന്റിൽ വച്ച് നടന്ന ചടങ്ങിൽ ഫക്രുദ്ദിൻ അദ്യക്ഷത വഹിച്ചു.
ടൂർണമെന്റ് കൺവീനർ സുധീർ ആലപ്പുഴ സ്വാഗതം പറഞ്ഞു. ജീവ കാരുണ്യ പ്രവർത്തകനായ രാജേഷ് കായംകുളം, ജുബൈൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ, ബിനോയ് ജോർജ്, തൗഫീഖ്, ഫെബിൻ സൈഫു എന്നിവർ ആശംസകൾ അർപ്പിച്ചു. ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർ ആയ ക്യാലെക്സ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ബിനോയ് ട്രോഫി പ്രകാശനം നടത്തി.
എട്ട് ഫ്രഞ്ചയിസികൾ ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇന്നലെ തുടക്കം കുറിച്ച മത്സരങ്ങൾ ഇന്നും 24 നും ജുബൈൽ ആൽഫല ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടരും.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക