ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ന്യൂമോണിയ ബാധിച്ച് മരിച്ചു

0
1075

മസ്കറ്റ്: ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ഒമാനിൽ മരണപ്പെട്ടു. സൂർ ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി സഫ് വാ സമീർ (8) ഒമാനിലെ സൂറിലാണ് നിര്യാതനായത്. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം സ്വദേശിയും കിംജി രാംദാസ് ജീവനക്കാരനും സൂർ ഒഐസിസി ജനറൽ സെക്രട്ടറിയുമായ സമീറിന്റെ മകളാണ് മരണപ്പെട്ട  സഫ്‌വാ.

മാതാവ്: ജാസ്‌മിൻ സമീർ. സഫ്‌വാ ന്യൂമോണിയ ബാധിച്ച് മൂന്നാഴ്ചയായി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കബറടക്കം സൂറിൽ വെച്ച് നടത്തുന്നതാണെന്ന് ബന്ധുക്കൾ അറിയിച്ചു.

..