റിയാദ്: അസുഖബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന തെലങ്കാന സ്വദേശി നിര്യാതനായി. റിയാദിലെ അൽ ഈമാൻ ആശുപത്രിയിൽൽ സെക്കന്ദരാബാദ് സ്വദേശി ഖാദർ ഖാൻ (55) ആണ് മരിച്ചത്.
പിതാവ്: നദർ ഖാൻ, മാതാവ്: ആശാ ബീഗം. ഭാര്യ: റഹ്മത്തുന്നീസ, മക്കൾ: അബ്ദുൽ അസീസ്, യാസീൻ ഖാൻ. മൃതദേഹം റിയാദിൽ ഖബറടക്കും. അതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ദിലം കെ.എം.സി.സി റാഷിദ് എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിക്കുന്നു.