ഹൈദർ അലി ശിഹാബ് തങ്ങൾ സിൻസിയെറിറ്റി അവാർഡ്  മാഹിൻ വിഴിഞ്ഞത്തിന്

0
574

സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ഓർഗാനൈസിങ് സിക്രട്ടറിയാണ്

ദമാം: പൊതു പ്രവർത്തനത്തിലെ ആത്മാർത്ഥതക്കും, സേവന മികവിനും ക്രിയാത്മക മാനത്തിനും ജനസമ്മതിക്കുമുള്ള മികവാർന്ന അംഗീകാരമായി സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) ദമാം സെൻട്രൽ കമ്മിറ്റി പാണക്കാട് സയ്യിദ്‌  ഹൈദറലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം ഏർപ്പെടുത്തുന്ന എസ് ഐ സി സിൻസിയെറിറ്റി അവാർഡിന് മാഹീൻ വിഴിഞ്ഞത്തെ തെരഞ്ഞെടുത്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കോഴിക്കോട് ഖാദിയും സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ്‌ കോയ ജമലുലൈലി, എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങൾ അടക്കമുള്ള പ്രമുഖ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞുത്തത്.

കാൽ നൂറ്റാണ്ടിലധികമായി സഊദി അറേബ്യയിലെ പ്രവാസികൾക്കിടയിൽ സമസ്ത, കേരള മുസ്‌ലിം കൾച്ചറൽ സെന്റർ, തിരുവനന്തപുരം സി എച്ച് സെന്റർ മുതലായ സംഘടനകളിലൂടെ അദ്ദേഹം നടത്തിയ ആത്മാർത്ഥ സേവനങ്ങളെ മുൻനിർത്തിയാണ് പ്രസ്തുത അവാർഡിന് അർഹത നേടിയതെന്ന് ജൂറി പാനൽ അറിയിച്ചു. അമ്പത്തൊന്നായിരം രൂപയും, ഫലകവും പ്രസിദ്ധി പത്രവുമടങ്ങുന്ന അവാർഡ് മാർച്ച് ആദ്യ വാരത്തിൽ ദമാമിൽ വെച്ച് നടക്കുന്ന പൊതു പരിപാടിയിൽ വെച്ച് അദ്ദേഹത്തിന് സമ്മാനിക്കുമെന്ന് എസ്ഐസി ഭാരവാഹികൾ അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക