മയക്കുമരുന്ന് കടത്ത്; മൂന്ന് പ്രവാസികൾ അറസ്റ്റിൽ

0
833

മസ്കറ്റ്: ഒമാനിലെ വടക്കൻ ബാത്തിന ഗര്‍ണറേറ്റില്‍ മയക്കുമരുന്ന് കടത്തിന് മൂന്നുപേർ പൊലീസ് പിടിയിലായി. വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് സേനയുടെ കീഴിലുള്ള നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ കണ്ടെത്തി. 

സുവൈഖ് വിലായത്തിൽ നിന്നുമാണ് ഈ കേസുമായി ബന്ധപ്പെട്ട മൂന്നുപേരും പിടിയിലായത്. അറസ്റ്റിലായവരിൽ മൂന്നുപേരും ഏഷ്യൻ പൗരന്മാരാണെന്നാണ് റോയൽ ഒമാൻ പൊലീസിന്റെ വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇവര്‍ക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും പൊലീസ് പുറത്തിറക്കിയിട്ടുള്ള വാർത്താകുറിപ്പിൽ പറയുന്നു.