ജ്യൂസ് വേൾഡ് അബ്ദുൽനിസാർ ജിദ്ദയിൽ അന്തരിച്ചു
ജിദ്ദ: സഊദിയിലെ വാണിജ്യ നഗരമായ ജിദ്ദയിലെ ജ്യൂസ് വേൾഡ്, മന്തി വേൾഡ് സ്ഥാപനങ്ങളുടെ മാനേജർ പി ഇ അബ്ദുൽ നിസാർ ജിദ്ദയിൽ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. മലപ്പുറം – എ ആർ നഗർ, കുന്നുംപുറം സ്വദേശിയാണ്. പാലമഠത്തിൽ എരണിപ്പുറം ചേക്കുട്ടി ഹാജിയാണ് പിതാവ്. ജിദ്ദ കോർണീഷിലെ സമീർ അബ്ബാസ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ജിദ്ദയിലെ മത, സാമൂഹിക, റിലീഫ് പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകിയിരുന്ന വ്യക്തിയായിരുന്നു നിസാർ. മയ്യിത്ത് നാട്ടിൽ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. … Continue reading ജ്യൂസ് വേൾഡ് അബ്ദുൽനിസാർ ജിദ്ദയിൽ അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed