സഊദിയിൽ സന്ദർശന വിസയിലെത്തിയ മലയാളി വയോധിക മരിച്ചു

0
1175

റിയാദ്: സഊദിയിൽ സന്ദർശന വിസയിലെത്തിയ മലയാളി വയോധിക മരിച്ചു. കണ്ണൂർ പെരിമ്പ സ്വദേശിനി ടി.പി. ജമീല (64) ആണ് റിയാദിൽ മരിച്ചത്. ഭർത്താവ്: പരേതനായ മുഹമ്മദ് മമ്മു. മക്കൾ: ലത്തീഫ്, അസീസ് (ഇരുവരും പരേതർ), ജബ്ബാർ, സിദ്ദീഖ്, സൽമത്ത്, ഫൗരീദ, സറീന.

റിയാദിലുളള മകളായ സൽമത്തിെൻറയും ഭർത്താവ് അശ്റഫിെൻറയും അടുത്തേക്കാണ് സന്ദർശന വിസയിൽ ഇവരെത്തിയന്നത്. ദുബൈയിലുളള റിയാസ്, നിസാർ എന്നിവരാണ് മറ്റു മരുമക്കൾ. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ കെ.എം.സി.സി പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, ഇസ്മാഈൽ കാറോളം എന്നിവർ രംഗത്തുണ്ട്.