ഷോപ്പിംഗിനിടെ ഓട്ടിസം ബാധിച്ച കുട്ടിയെ കാണാതായി, എവിടെയെന്ന് അറിയാതെ ദമ്പതികൾ; അന്വേഷണം

0
1369

ഷാർജ: മലയാളിയായ ഭിന്നശേഷിക്കാരനെ കാണാനില്ലെന്ന് പരാതി. ഷാർജ അൽ ബതീനയിൽ താമസിക്കുന്ന ജെബി തോമസിന്‍റെ മകൻ ഫെലിക്സ് ജെബിയെ (18) ആണ് കാണാതായത്. ശനിയാഴ്ച മാതാവിനും സഹോദരിക്കുമൊപ്പം ഷാർജ സിറ്റി സെന്‍ററിൽ ഷോപ്പിങ് നടത്തുന്നതിനിടെ രാത്രി 8.45ഓടെയാണ് കാണാതായതെന്ന് പിതാവ് ഷാർജ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ചുവന്ന ടി-ഷർട്ടും ഇളം പച്ച ജാക്കറ്റുമാണ് വേഷം. ഷോപ്പിങ്ങിനിടെ മകൻ ഓടിപ്പോവുകയായിരുന്നെന്ന് പിതാവ് പറഞ്ഞു. ഓട്ടിസം ബാധിതനായ ജെബിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഷാർജ പൊലീസിൽ വിവരം അറിയിക്കണം. കുട്ടിയുടെ ഫോട്ടോയും വിവരങ്ങളും ബന്ധുക്കൾ വാട്സാപ്പ്, ഫേസ്ബുക്ക് എന്നിവ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക