മോഷണ കേസില്‍ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

0
1176

മസ്കറ്റ്: ഒമാനിൽ മോഷണക്കേസിൽ മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ് ചെയ്തു. ബൗഷർ വിലയത്തിലെ രണ്ടു വീടുകളിൽ നിന്നുമാണ് മോഷണം നടത്തിയതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അറബ് വംശജരായ മോഷ്ടാക്കള്‍ ആഭരണങ്ങളും, വിലപിടിപ്പുള്ള വസ്തുക്കളും, ഇലക്ട്രിക്കൽ ഉപകരണങ്ങളുമാണ് രണ്ടു വീടുകളിൽ നിന്നുമായി മോഷ്ടിക്കാന്‍ ശ്രമിച്ചത്. ഈ മൂന്നു പേർക്കുമെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും പ്രസ്താവനയിൽ പറയുന്നു.