റിയാദ്: രാജ്യത്തെ പ്രവാസികളുടെ ഔദ്യോഗിക രേഖയായ ഇഖാമയിലെ അറബിക് പേരുകളിലെ തെറ്റുകൾ ഓൺലൈൻ വഴി തിരുത്താം. സ്പോൺസർമാരുടെ മുഖീം പോർട്ടൽ വഴിയാണ് ഇത് സാധ്യമാകുന്നത്. നേരത്തെ ഇത്തരം കാര്യങ്ങൾക്ക് സ്പോൺസർമാർ പാസ്സ്പോർട്ട് ഓഫീസുകളിൽ നേരിട്ട് പോകണമായിരുന്നു. ഇഖാമയിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന ട്രാൻസ്‌ലേറ്റഡ് പേരുകളിലെ അബദ്ധങ്ങൾ തൊഴിലുടമക്കു ശരിയാക്കാമെന്ന് പാസ്‌പോർട്ട് ഡയറക്റ്ററേറ്റ് അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
രാജ്യത്തെ പ്രവാസികളുടെ ഇഖാമയിൽ അറബിക്ക് പുറമെ ഇംഗ്ലീഷിലും പേരുകൾ ഉണ്ട്. എന്നാൽ, പാസ്പോർട്ടിലെ പേരുകളെ പോലെ തന്നെ ഇഖാമയിലെ ഇഗ്ളീഷ് പേരുകൾ മിക്കവാറും കൃതയമായി വരാറുണ്ട്. എന്നാൽ, അറബിയിൽ മിക്കവാറും ചില പിശകുകൾ കടന്നു കൂടാറുണ്ട്.
ഇംഗ്ലീഷിലുള്ള യഥാർഥ പേരുകൾ ജവാസാത്ത് സിസ്റ്റം വഴി അറബിയിലേക്കു വിവർത്തനം ചെയ്തു ചേർത്തിരിക്കുന്നത് മൂലമാണ് ഇത്തരത്തിലുള്ള പിശക് വരുന്നത്. പ്രവാസികളിൽ പേരുകളിൽ ഇത്തരത്തിൽ വരുന്ന അപാകതകളാണ് ഇത്തരത്തിൽ പരിഹരിക്കാൻ തൊഴിലുടമകൾക്ക് സാധിക്കുക. ഇംഗ്ലീഷിൽ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരുകൾ പലതും ചിലപ്പോൾ യാതൊരു സാമ്യവുമില്ലാത്ത രൂപത്തിലാണ് ഇഖാമയിൽ അറബിയിൽ രേഖപ്പെടുത്തിയിട്ടുണ്ടാകുക.
അതിനായി സ്പോൺസർ മുഖീം പോർട്ടലിൽ ലോഗിൻ ചെയ്താണ് ഇത് ചെയ്യേണ്ടത്. ലോഗിൻ ചെയ്ത ശേഷം സ്ഥാപനത്തിലെ വിദേശത്തൊഴിലാളികളുടെ ഭാഗത്തേക്കു പോകുക. തുടർന്ന് തിരുത്തൽ ആവശ്യമായ ഇഖാമ നമ്പർ ചേർക്കുക. ശേഷം തൊഴിലാളിയുടെ ഫയൽ തുറക്കുക. തുടർന്ന് പാസ്‌പോർട്ട് ഡയറക്റ്ററേറ്റ് (ജവാസാത്ത്) സെക്ഷൻ തുറക്കുക. പിന്നീട് പേരു തിരുത്തുന്നതിനുള്ള ഓപ്ഷൻ സെലക്റ്റു ചെയ്യുക. സബ്‌മിറ്റ് ചെയ്യുക.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക