ഫെബ്രുവരി 22 ന് സഊദിയിൽ എല്ലാ മേഖലകൾക്കും അവധി പ്രഖ്യാപിച്ചു

0
4433

റിയാദ്: സഊദി സ്ഥാപക ദിനമായ ഫെബ്രുവരി 22 (വ്യാഴം) എല്ലാ പൊതു, സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകൾക്കും  ഔദ്യോഗിക അവധിയാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇത് പ്രകാരം ഈ ദിനം ജോലി ചെയ്യുന്നവർക്ക് ഓവർ ടൈം പ്രകാരമുള്ള ശമ്പളം ലഭിക്കും. രണ്ട് പെരുന്നാൾ അവധികൾ, സഊദി ദേശീയ ദിനം, സഊദി സ്ഥാപക ദിനം എന്നീ പൊതു അവധി ദിനങ്ങളിലും തൊഴിൽ കരാർ പ്രകാരം നിർദ്ദേശിക്കപ്പെട്ടത് അല്ലാതെയുള്ള സമയങ്ങളിലും ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന  തൊഴിലാളികൾക്ക് ഓവർടൈം മണിക്ക് അർഹതയുണ്ട്.

ഓവർടൈം തുക നൽകാതെ അവധി ദിനത്തിൽ ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമക്ക്  ഓരോ തൊഴിലാളിക്കും 5000 റിയാൽ എന്ന തോതിൽ ആണ് പിഴ ചുമത്തുക. സഊദി തൊഴിൽ നിയമ പ്രകാരം ഓവർ ടൈം പണം നൽകുന്നതിനു വ്യക്തമായ മാർഗ രേഖയുണ്ട്. ഓവർ ടൈം മണിക്കൂറിനനുസരിച്ചാണു ഓവർ ടൈം മണി കണക്കാക്കുന്നത്.

1727 ൽ മുഹമ്മദ് ബിൻ സഊദ് തൻ്റെ പിതാവ് സഊദ് അൽ മുഖ് രിൻ്റെ വിയോഗത്തെത്തുടർന്ന്  ദിരിയയുടെ അമീറായി അവരോധിക്കപ്പെട്ടതിൻ്റെ സ്മരണയ്ക്കാണ് ഫെബ്രുവരി 22 നു സഊദി സ്ഥാപക ദിനമായി ആഘോഷിക്കുന്നത്.