മക്ക: സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള തീവ്രവാദ സെൽ രൂപീകരിക്കുന്നതിൽ പങ്കാളികളായതിനാൽ മക്കയിൽ രണ്ട് കുറ്റവാളികൾക്കെതിരെ ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കി. സഊദി പൗരൻമാരായ അബ്ദുൽ അസീസ് ബിൻ സാലിഹ് ബിൻ മുഹമ്മദ് അൽ തുവൈമും സമി ബിൻ സെയ്ഫ് ബിൻ നാജി ജിസാനിയും ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന കുറ്റകൃത്യമാണ് ചെയ്തതെന്നും ഇത് തീവ്രവാദ സെൽ രൂപീകരണത്തിൽ പങ്കാളികളായെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അവരെ പ്രത്യേക കോടതിയിലേക്ക് കൈമാറി അവർക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കുകയായിരുന്നു. ഈ വിധി പ്രത്യേക അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവച്ചു.തുടർന്ന് വിധി നടപ്പിലാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും മക്കയിൽ അവർക്കെതിരെ വധശിക്ഷ നടപ്പാക്കുകയും ചെയ്തു.
ആളുകളെ ആക്രമിക്കുകയോ അവരുടെ രക്തം ചൊരിയുകയോ അവരുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും സുരക്ഷ സ്ഥാപിക്കാനും നീതി നേടാനും ഇസ്ലാമിക ശരീഅത്തിലെ വ്യവസ്ഥകൾ നടപ്പാക്കാനുമുള്ള സഊദി സർക്കാറിന്റെ താൽപ്പര്യം ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക