സഊദിയിൽ കടലിന്റെ മധ്യത്തില്‍ ഭൂചലനം

0
2006

റിയാദ്: ഇന്ന് പുലര്‍ച്ചെ ഭൂചലനം നടന്നതായി സഊദി ജിയോളജിക്കല്‍ സര്‍വേ. രാവിലെ 6.52നാണ് ഭൂചലനമുണ്ടായത്.
റിക്ടര്‍ സ്‌കെയിലില്‍ 4.40 ഡിഗ്രിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യാമ്പു ഭാഗത്തോട് ചേര്‍ന്ന കടലിന്റെ മധ്യത്തില്‍ 32 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

അതേ സമയം സൗദിയുടെ കരഭാഗങ്ങളില്‍ ഇത് പ്രകമ്പനമുണ്ടാക്കിയിട്ടില്ല.
അറേബ്യന്‍ ഫലകത്തിന്റെ പടിഞ്ഞാര്‍ അതിര്‍ത്തി ആഫ്രിക്കന്‍ ഫലകത്തില്‍ നിന്ന് സ്ഥാനചലനം സംഭവിച്ചതാണ് ഭൂകമ്പത്തിന്റെ കാണമെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ വക്താവ് താരിഖ് അബാഅല്‍ഖൈല്‍ പറഞ്ഞു