ജിസിസിയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അബുദാബിയിൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
1198

അബുദാബി: ജിസിസിയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ബിഎപിഎസ് ഹിന്ദു ശിലാക്ഷേത്രം ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. യുഎഇ ഭരണാധികാരികളടക്കമുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിലാണ് ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസികൾക്ക് സമർപ്പിച്ചത്. 

ഇന്ന് പുലർച്ചെയായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ. മഹന്ത് സ്വാമി മഹാരാജിന്‍റെ  നേതൃത്വത്തിലായിരുന്നു ചടങ്ങ്.  മറ്റു പ്രത്യേക പൂജകൾ നടന്നു.