ഇന്ത്യയിൽ അനേകം മാറ്റങ്ങൾ ഉണ്ടായി, വനിതകൾക്ക് പാർലമെന്‍റില്‍ സംവരണം നൽകി, സര്‍ക്കാര്‍ സേവനങ്ങൾ ചൂഷണം ചെയ്യാതിരിക്കാൻ മുൻഗണന നൽകി; ലോക ഗവണ്‍മെന്‍റ് ഉച്ചകോടിയിൽ പ്രധാനമന്ത്രി

0
621

ദുബൈ: ഇന്ത്യയിൽ അനേകം മാറ്റങ്ങൾ ഉണ്ടായെന്നും ശുചിത്വം, പെൺകുട്ടികളുടെ വിദ്യാഭ്യാസം എന്നിവയിൽ ഉള്‍പ്പെടെ മാറ്റങ്ങളുണ്ടായെന്നും മോദി.
ദുബൈയിലെ ലോക ഗവണ്‍മെന്‍റ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നു. 

വനിതകൾക്ക് പാർലമെന്‍റില്‍ സംവരണം വരെ നൽകി. സര്‍ക്കാര്‍ സേവനങ്ങൾ ആരും ചൂഷണം ചെയ്യാതിരിക്കാൻ മുൻഗണന നൽകിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ നടപ്പാക്കി അഴിമതി അവസാനിപ്പിച്ചു. വിശ്വ സൗഹൃദം ആണ് ഇന്ത്യ മുന്നോട്ടു വെയ്ക്കുന്നത്. ക്രിപ്റ്റോ കറൻസി, എഐ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൃത്യമായ നിയമ ങ്ങൾ ഉണ്ടാകണം. ലോകത്തെ നിയമങ്ങളും രാജ്യത്തിന്റെ താല്പര്യവും കണക്കിലെടുത്ത് ഇന്ത്യ ഇക്കാര്യത്തിൽ കാര്യങ്ങൾ ചെയ്യുന്നതായും മോദി പറഞ്ഞു. കൊവിഡിന് ശേഷം പലയിടത്തും ജനങ്ങൾക്ക് സർക്കാറിൽ വിശ്വാസം നഷ്ടപ്പെട്ടപ്പോൾ ഇന്ത്യയിൽ നേരെ മറിച്ചാണ് സംഭവിച്ചത് എന്ന് മോദി പറഞ്ഞു. 

അതേസമയം യുഎഇ പ്രവാസികള്‍ ഉറ്റുനോക്കുന്ന അബുദാബി ബാപ്സ് ഹിന്ദു മന്ദിറിന്‍റെ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വ്വഹിക്കും. ഭ​ര​ണ, ആ​ത്മീ​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ചടങ്ങുകള്‍ അ​ര​ങ്ങേ​റു​ന്ന​ത്. രാ​വി​ലെ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ൽ പൂ​ജ ച​ട​ങ്ങു​ക​ളോ​ടെ ഏ​ഴ്​ ആ​രാ​ധ​ന മൂ​ർ​ത്തി​ക​ളെ പ്ര​തി​ഷ്​​ഠി​ക്കും. വൈ​കു​ന്നേ​ര​ത്തെ ച​ട​ങ്ങി​ലാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ​ച​ട​ങ്ങ്​ ന​ട​ക്കു​ക.