ഏഷ്യൻ കപ്പ്; രണ്ടു കളിക്കാർക്ക് പിഴ ചുമത്തി സഊദി ഫുട്‌ബോൾ ഫെഡറേഷൻ

0
1497

ജിദ്ദ: ഏഷ്യൻ കപ്പ് ദേശീയ ടീമിൽ ഉൾപ്പെടുത്തിയതിന് ശേഷം ടീമിൽനിന്ന് ഒഴിവാകണം എന്ന് ആവശ്യപ്പെട്ട രണ്ടു കളിക്കാർക്ക് സഊദി ഫുട്‌ബോൾ ഫെഡറേഷൻ പിഴ ചുമത്തി.

സുൽത്താൻ അൽ ഗാനം, അലി ഹിജാസി എന്നിവർക്കാണ് പിഴ. ഇരുവർക്കും രണ്ടു ലക്ഷം റിയാൽ പിഴ ചുമത്തി. ഒരു മാസത്തേക്ക് സസ്‌പെൻഷനും ഏർപ്പെടുത്തി.