കിഴക്കൻ സഊദിയിൽ മഴ തിമിർത്താടുന്നു; സ്‌കൂളുകള്‍ക്ക് അവധി

0
2403

ദമാം: കിഴക്കൻ സഊദിയുടെ പല ഭാഗങ്ങളിലും മഴ തിമിർത്താടുന്നു. രാവിലെ മുതൽ തുടങ്ങിയ മഴ വൈകുന്നേരവും പലയിടങ്ങളിലും തുടരുകയാണ്. കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നതിനാല്‍ തിങ്കളാഴ്ച സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. എന്നാൽ, നഈരിയ, ഖഫ്ജി, ഖര്‍യതുല്‍ ഉല്‍യാ എന്നിവിടങ്ങളില്‍ അവധിയില്ല. പ്രവിശ്യയിലെ മറ്റിടങ്ങളിൽ അവധിയായിരിക്കും.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

കിഴക്കൻ മേഖലയിലെ വിദ്യാഭ്യാസ ജനറൽ അഡ്മിനിസ്ട്രേഷൻ കാലാവസ്ഥാ സാഹചര്യങ്ങളെത്തുടർന്ന് തിങ്കളാഴ്ച അവധി നൽകിയിട്ടുണ്ടെങ്കിലും”മദ്രസതി” പ്ലാറ്റ്ഫോം വഴി ക്ലാസുകൾ തുടരും. കിഴക്കൻ മേഖലയിലെ മഴ തുടരുന്ന സാഹചര്യം സംബന്ധിച്ച് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

അതേസമയം, വ്യാവസായിക നഗരിയായ അൽ ജുബൈൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. പലയിടങ്ങളിലും റോഡുകൾ തോടുകളായി മാറിയ അവസ്ഥയാണ്. പല റോഡുകളിൽ വെള്ളം കയറിയത്തിനാൽ ഫുട്പാത്തുകൾക്ക് മുകളിൽ വരെ വെള്ളം ഉയർന്നിട്ടുണ്ട്. ഇതേ തുടർന്ന് വാഹനങ്ങൾ വഴിയിൽ കുടുങ്ങുകയും ഗതാഗത തടസം നേരിടുകയും ചെയ്തു. ദമാം -ദഹറാൻ -കോബാർ ഏരിയയിൽ അതി ശക്തമായ മഴയാണ് പെയ്യുന്നത്.