കെഎംസിസി ഇ അഹമ്മദ് അനുസ്മരണവും  സാമൂഹ്യ സുരക്ഷാ കോർഡിനേറ്റർമാർക്കുള്ള അംഗീകാരപത്ര വിതരണവും നടത്തി

0
644

ഉനൈസ: കെഎംസിസി സെൻട്രൽ കമ്മിറ്റിക്ക് കീഴിലെ ടൗൺ ഏരിയ കമ്മിറ്റിയിലെ സാമൂഹ്യ സുരക്ഷാ പദ്ധതി കോഡിനേറ്റർമാർക്കുള്ള അംഗീകാരപത്രം ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റി വിതരണം ചെയ്തു. ഷെക്കീർ ഗുരുവായൂരിന്റെ ഖിറാഅത്തോടെ തുടക്കം കുറിച്ച യോഗത്തിൽ ഏരിയ കമ്മിറ്റി  പ്രസിഡന്റ് അബ്ദുൽ ലത്തീഫ് പെരുമണ്ണ അധ്യക്ഷത വഹിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ടൗൺ ഏരിയ കമ്മിറ്റി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ജംഷീർ മങ്കട ഉദ്ഘടനം നിർവഹിച്ചു. ബാസിത്ത് വാഫി ഇ അഹമ്മദ് സാഹിബ് അനുസ്മരണം നടത്തി. ആരിഫ് വാഫി മുഖ്യ പ്രഭാഷണം നടത്തി. സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് ചികിത്സാധനസഹാ സഹായമായി ലഭിച്ച മുപ്പതിനായിരം രൂപയുടെ  ചെക്ക് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ഏരിയ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.

സഊദി കെഎംസിസി നാഷ്ണൽ കമ്മിറ്റിയുടെ 2024 ലേക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതി വൻ വിജയമാക്കാൻ പ്രവർത്തിച്ച ടൗൺ ഏരിയ കമ്മിറ്റി കോർഡിനേറ്റർമാർക്കുള്ള കേരള മുസ്‌ലിം ട്രസ്‌റ്റിന്റെ  അംഗീകാര പത്രം അബ്‌ദുൽ ലത്തീഫ് പെരുമണ്ണ, ജംഷീർ തിരൂർ, റഊഫ് കൊപ്പം, ജാബിർ കണ്ണൂർ എന്നിവർക്ക് നൽകി.

സുഹൈൽ തങ്ങൾ, അഷറഫ് മേപ്പാടി, ഷെമീർ ഫറൂഖ്, ഷംസു മേപ്പാടി, യാക്കൂബ് കൂരാട്, ഷെക്കീർ ഗുരുവായൂർ, താഹിർ എന്നിവർ ആശംസയും    റഊഫ് കൊപ്പം സ്വാഗതവും ജാബിർ കണ്ണൂർ നന്ദിയും പറഞ്ഞു

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക