പരിശോധനയില്‍ കയ്യോടെ പിടിയിൽ; പിടിച്ചെടുത്തത് 13,422 കുപ്പി മദ്യം

0
907

കുവൈത്ത് സിറ്റി: കുവൈത്ത്‌ ശുവൈഖ് തുറമുഖത്ത് നിന്ന് വന്‍തോതില്‍ മദ്യം പിടികൂടി. 10 ലക്ഷം കുവൈത്തി ദിനാര്‍ വിലമതിക്കുന്ന 13,422 കുപ്പി മദ്യമാണ് അധികൃതര്‍ പിടികൂടിയത്. 

വിദേശത്ത് നിന്നെത്തിയ കണ്ടെയ്നറിനുള്ളില്‍ പ്രത്യേക പെട്ടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം കണ്ടെത്തിയത്. പിടിച്ചെടുത്ത മദ്യം ഡ്രഗ്സ് ആന്‍ഡ് ആല്‍ക്കഹോള്‍ കണ്‍ട്രോള്‍ ഡയറക്ടറേറ്റ് ജനറലിന് കൈമാറി. മദ്യക്കടത്തുകാര്‍ക്കും അനധികൃത ഡീലര്‍മാര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.