പരിക്ക് ഭേദമായി റൊണാൾഡോ കളിക്കളത്തിൽ ഇറങ്ങിയെങ്കിലും അൽ നസ് റിനെ രക്ഷിക്കാനായില്ല
റിയാദ്: ആവേശകരമായ ഫൈനലിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് അൽ നസ്റിനെ പരാജയപ്പെടുത്തി അൽ-ഹിലാൽ റിയാദ് സീസൺ കപ്പ് സ്വന്തമാക്കി. ഇന്നലെ രാത്രി റിയാദിനെ ആവേശത്തിൽ മുക്കി നടന്ന മത്സരത്തിൽ പരിക്ക് ഭേദമായി റൊണാൾഡോ വീണ്ടും കളത്തിലിറങ്ങിയെങ്കിലും അൽ നസ് റിനെ രക്ഷിക്കാനായില്ല.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
17 ആം മിനുട്ടിൽ സാവിച്ചും 30 ആം മിനുട്ടിൽ സാലിം ദോസരിയുമാണ് ഹിലാലിനായി സ്കോർ ചെയ്തത്. അറബ് കപ്പ് ഫൈനലിൽ ഹിലാലിനെ തറപറ്റിച്ചത് ഒഴിച്ചാൽ പിന്നീട് നടന്ന എല്ലാ ഏറ്റു മുട്ടലുകളിലും അൽ നസ്ർ ഹിലാലിനോട് അടിയറവ് പറയുകയായിരുന്നു.
ലിയണൽ മെസ്സിയുടെ ഇന്റർമിയാമിയെ തോൽപ്പിച്ചാണ് നസറും ഹിലാലും സൂപ്പർ കപ്പ് ഫൈനലിന് യോഗ്യത നേടിയത്. ഏഷ്യൻ കപ്പിനും ഉടൻ ആരംഭിക്കാനിരിക്കുന്ന സഊദി റോഷൻ ലീഗിനും ഇടയിലെ ഇടവേളയിൽ സഊദിയുടെ മുൻനിര താരങ്ങൾ കളത്തിലിറങ്ങിയ മത്സരമായിരുന്നു സീസൺ കപ്പ് ഫൈനൽ.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക