പുരാവസ്തുക്കളുടെ ശകലങ്ങൾ ജിദ്ദ ചരിത്ര മേഖലയിൽ നിന്ന് കണ്ടെത്തി

0
1798

ജിദ്ദ: ഹിജ്‌റി കലണ്ടറിൻ്റെ ആദ്യ രണ്ട് നൂറ്റാണ്ടുകളിൽ (എഡി 7 മുതൽ 8 വരെ) ഇസ്‌ലാമിക ഖിലാഫത്തുകളുടെ കാലത്തുള്ള 25,000 പുരാവസ്തുക്കളുടെ ശകലങ്ങൾ ജിദ്ദ ചരിത്ര മേഖലയിൽ നിന്ന് കണ്ടെത്തി.

സൗദി ഹെറിറ്റേജ് കമ്മീഷനുമായി സഹകരിച്ച് ജിദ്ദ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ് പ്രോഗ്രാം (ജെഎച്ച്ഡിപി) ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ മുൻകൈയെടുത്ത് ആരംഭിച്ച ചരിത്രപ്രസിദ്ധമായ ജിദ്ദ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായാണ് പുരാവസ്തു കണ്ടെത്തലുകൾ പ്രഖ്യാപിച്ചത്.

സൗദി വിഷൻ 2030 ന് അനുസൃതമായി ദേശീയ പുരാവസ്തുക്കളും പുരാവസ്തു സ്ഥലങ്ങളും സംരക്ഷിക്കാനും രാജ്യത്തിൻ്റെ സമ്പന്നമായ ചരിത്രം കണ്ടെത്താനും ചരിത്രപ്രസിദ്ധമായ ജിദ്ദയെ സാംസ്കാരിക വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.