വെള്ളിയാഴ്ച പുലർച്ചെ ജിദ്ദയിൽ അനുഭവപ്പെട്ടത് 17 ഡിഗ്രി സെൽഷ്യസ് താപനില

0
1174

ജിദ്ദ: വെള്ളിയാഴ്ച പുലർച്ചെ ജിദ്ദയിൽ 17 ഡിഗ്രി സെൽഷ്യസ് താപനില അനുഭവപ്പെട്ടതായി നാഷനൽ സെൻ്റർ ഫോർ മെറ്റീരിയോളജിയുടെ വക്താവ് ഹുസൈൻ അൽ ഖഹ്താനി അറിയിച്ചു.

1970ന് ശേഷം ജിദ്ദയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1993 ലെ ശൈത്യകാലത്താണ്, സെൻ്റർ റെക്കോർഡുകൾ പ്രകാരം 9.8 ഡിഗ്രി സെൽഷ്യസിലെത്തിയതായി അൽഖഹ്താനി വെളിപ്പെടുത്തി.

ചെങ്കടൽ തീരത്തുള്ള നഗരങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസാണ് യാൻബുവിൽ രേഖപ്പെടുത്തിയതെന്ന് വക്താവ് അറിയിച്ചു.

സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും താപനിലയിൽ പ്രകടമായ കുറവുണ്ടാകുമെന്നും, പൊടിയും മണലും ഉണ്ടാക്കുന്ന സജീവമായ ഉപരിതല കാറ്റ് റിയാദിലെയും കിഴക്കൻ പ്രദേശങ്ങളിലെയും ചില ഭാഗങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറയ്ക്കുന്നതായും കേന്ദ്രം അതിൻ്റെ ദൈനംദിന കാലാവസ്ഥാ റിപ്പോർട്ടിൽ പ്രവചിച്ചിരുന്നു.

വടക്കൻ അതിർത്തി, അൽ ജൗഫ്, തബൂക്ക് മേഖലകളിൽ മഴ പെയ്യാനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളുടെ ഭാഗങ്ങളിലും തബൂക്ക് പ്രദേശത്തിൻ്റെ ഉയരങ്ങളിലും നേരിയ മഞ്ഞുവീഴ്ചയുണ്ടാകും. ജിസാൻ, അസിർ, അൽ ബഹ എന്നീ ഉയർന്ന പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.