റിയാദിൽ മെസ്സി-റൊണാൾഡോ പോരാട്ടം കാത്തിരുന്നവർക്ക് നിരാശ; റൊണാൾഡോ കളിക്കില്ല

0
1142

റിയാദ്: മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ വരുന്ന ഇന്റർമയാമി – അൽ നസ്ർ പോരാട്ടത്തിൽ റൊണാൾഡോ കളിക്കില്ലെന്ന് സൂചന.

പരിക്ക് ഭേതമാകാത്ത താരം വ്യാഴാഴ്ച രാത്രി നടക്കുന്ന കളിയിലുണ്ടാകില്ലെന്ന് അൽ നസ്ർ കോച്ച് ലൂയിസ് കാസ്ട്രോ സ്ഥിരീകരിച്ചു. കാലിലെ പേശിവലിവ് പൂർണമായി സുഖപ്പെടാത്ത സാഹചര്യത്തിലാണ് സൂപ്പർതാരത്തിന് വിശ്രമം അനുവദിക്കാൻ നിർബന്ധിതരായതെന്ന് കോച്ച് വ്യക്തമാക്കി.

ഫെബ്രുവരിയിൽ 39 വയസ് പൂർത്തിയാകുന്ന റൊണാൾഡോയും ജൂലൈയിൽ 37 തികയുന്ന മെസ്സിയും ലോകഫുട്ബാളിലെ ഏറ്റവും വലിയ രണ്ടു ഐകണുകളാണ്. കരിയറിലെ അവസാനത്തിലേക്ക് നീങ്ങുന്ന ഇവർ തമ്മിൽ നേർക്ക് നേർ വരുന്ന പോരാട്ടം ഇനി കാണാനൊക്കുമോ എന്ന ആരാധകരുടെ ആശങ്കക്കിടെയാണ് റിയാദിൽ ഇരുവരുടെ പുതിയ ക്ലബുകൾ തമ്മിൽ ഒരു സൗഹൃദ പോരാട്ടത്തിന് കളമൊരുങ്ങിയത്.