ഷാര്‍ജ: യുഎഇയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ പാനൂര്‍ കണ്ണന്‍കോട് സ്വദേശി ബദറുദ്ദീന്‍ പുത്തന്‍പുരയില്‍ (39) ആണ് ഷാര്‍ജയില്‍ മരിച്ചത്. ഷാര്‍ജ നാഷണല്‍ പെയിന്‍റിന് സമീപമാണ് അപകടം ഉണ്ടായത്.
സര്‍വീസ് റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അജ്മാനില്‍ സെയില്‍സ് വിഭാഗത്തിലായിരുന്നു ജോലി. 20 വര്‍ഷമായി പ്രവാസിയാണ്. പിതാവ്: പരേതനായ ഉസ്മാന്‍, മാതാവ്: ബീഫാത്തു, ഭാര്യ: സുനീറ മക്കള്‍ സബാ ഷഹലിന്‍, സംറ ഷഹലിന്‍, മുഹമ്മദ് റയാന്‍ ബദര്‍.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക