റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

0
1956

ഷാര്‍ജ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ പാനൂര്‍ കണ്ണന്‍കോട് സ്വദേശി ബദറുദ്ദീന്‍ പുത്തന്‍പുരയില്‍ (39) ആണ് ഷാര്‍ജയില്‍ മരിച്ചത്. ഷാര്‍ജ നാഷണല്‍ പെയിന്‍റിന് സമീപമാണ് അപകടം ഉണ്ടായത്.

സര്‍വീസ് റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അജ്മാനില്‍ സെയില്‍സ് വിഭാഗത്തിലായിരുന്നു ജോലി. 20 വര്‍ഷമായി പ്രവാസിയാണ്. പിതാവ്: പരേതനായ ഉസ്മാന്‍, മാതാവ്: ബീഫാത്തു, ഭാര്യ: സുനീറ മക്കള്‍ സബാ ഷഹലിന്‍, സംറ ഷഹലിന്‍, മുഹമ്മദ് റയാന്‍ ബദര്‍.