സഊദിയിലെ എല്ലാ ബസുകളും ട്രക്കുകളും നിരീക്ഷിക്കാൻ ഓട്ടോമേറ്റഡ് ക്യാമറകൾ

0
1371

റിയാദ്: ഏപ്രിൽ 21 മുതൽ മുഴുവൻ നിയമലംഘനങ്ങളും ക്യാമറകളിൽ പതിയും. സഊദിയിലെ എല്ലാ ബസുകളും ട്രക്കുകളും നിരീക്ഷിക്കാൻ ഓട്ടോമേറ്റഡ് ക്യാമറകൾ.

രാജ്യത്ത് സർവീസ് നടത്തുന്ന മുഴുവൻ ബസ്സുകളും ട്രക്കുകളും ഇനി ക്യാമറക്കണ്ണുകളുടെ നിരീക്ഷണത്തിലായിരിക്കും. ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ റണ്ണിങ്‌ കാർഡോ ഓപറേഷൻ കാർഡോ ഇല്ലാതെ ഒരാൾ വാഹനമോടിച്ചാൽ കത്യമായി പിടികൂടും.

കൂടാതെ പ്രവർത്തന കാലാവധി കഴിഞ്ഞ ബസുകൾ നിരത്തിലoറക്കിയാലും ക്യാമറകൾ വെറുതെ വിടില്ല. രേഖകളും പെർമിറ്റുകളുമില്ലാത്ത ട്രക്കും ബസ്സും ഇനി തത്സമയം പിഴ വരും.

രാജ്യത്തെ കാർഗോ ട്രക്കുകൾ, വാടകയ്‌ക്കോടുന്ന ട്രക്കുകൾ, രാജ്യാന്തര സർവീസ് നടത്തുന്ന ബസ്സുകൾ,വാടകയ്‌ക്കോടുന്ന ബസുകൾ തുടങ്ങിയവയെല്ലാം ഇത്തരത്തിൽ നിരീക്ഷിക്കപ്പെടും. 2022 ൽ പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യ ഘട്ടം മുതൽ, രാജ്യത്തെ മുഴുവൻ ടാക്‌സികളും നിരീക്ഷണത്തിലാണ്