സഊദിയിൽ 11 കിലോഗ്രാം ഹാഷിഷുമായി രണ്ടു പേർ അറസ്റ്റിൽ

0
1195

ദമാം: സഊദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ 11 കിലോഗ്രാം ഹാഷിഷുമായി രണ്ട് പേരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും പ്രോസിക്യൂഷന് റഫര്‍ ചെയ്തതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജിസാന്‍ മേഖലയിലെ അല്‍അര്‍ദ സെക്ടറിലെ അതിര്‍ത്തി കാവല്‍ ഗ്രൗണ്ട് പട്രോളിംഗ് 320 കിലോ ഖാത്ത് ചെടിയുടെ കള്ളക്കടത്ത് തടഞ്ഞു. പിടിച്ചെടുത്ത വസ്തുക്കള്‍ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. മയക്കുമരുന്ന് കള്ളക്കടത്തുമായോ വിതരണവുമായോ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സുരക്ഷാ അധികാരികള്‍ ആവശ്യപ്പെട്ടു.