പ്രവാസി ഇന്ത്യക്കാരുടെ പ്രശ്ന പരിഹാരത്തിന് നിരവധി ഓപ്പൺ ഹൗസുകൾ സംഘടിപ്പിച്ചു; മുഹമ്മദ് ഷാഹിദ് ആലം

0
1126

ജിദ്ദ: പ്രവാസി ഇന്ത്യക്കാരുടെ പ്രശ്ന പരിഹാരത്തിന് കഴിഞ്ഞ വർഷം കോൺസുലേറ്റിൽ നിരവധി ഓപ്പൺ ഹൗസുകൾ സംഘടിപ്പിക്കാനായതായി കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു.

മുൻകൂട്ടിയുള്ള അനുമതിയില്ലാതെ തന്നെയും മറ്റു ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് പരാതി ബോധിപ്പിക്കുന്നതിന് ഇന്ത്യൻ സമൂഹത്തിന് ഇത് അവസരമൊരുക്കി. ഇതു വഴി നിരവധി പേരുടെ പ്രശ്നങ്ങൾക്ക് എളുപ്പം പരിഹാരം കാണാൻ സാധിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി ഇന്ത്യ വ്യാപര സഹകരണം
കൂടുതൽ ശക്തിപ്പെടുത്താൻ സാധിച്ചു. സൗദി ബിസനസ് പ്രതിനിധികളുടെ ഇന്ത്യ സന്ദർശവും ഇന്ത്യൻ വ്യാപാര പ്രമുഖരുടെ സൗദി സന്ദർശവും സാധ്യമാക്കുകയും ബിസിനസ് മീറ്റുകൾ സംഘടിപ്പിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയിൽ ഇന്ത്യ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1,25000 തീർഥാടകർ ഹജ് കമ്മിറ്റി വഴി ഹജ് നിർവഹിക്കാൻ എത്തുമെന്നും കോൺസൽ ജനറൽ അറിയിച്ചു. മന്ത്രി സ്മൃതി ഇറാനിയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ജിദ്ദയിലെത്തിയാണ് ഹജ് കരാർ ഒപ്പുവെച്ചത്. ചരിത്രത്തിലാദ്യമായി കഴിഞ്ഞ വർഷം സൗദി ഹജ് മന്ത്രി ഇന്ത്യ സന്ദർശിച്ച് ഹജ് നടപടിക്രങ്ങൾ വിലയരുത്തിയത് കോൺസുലേറ്റിന്റെ ഏക്കാലത്തേയും വലിയ നേട്ടങ്ങളിലൊന്നാണെന്നും കോൺസൽ ജനറൽ പറഞ്ഞു.