എക്സ്; വരാനിരിക്കുന്ന വൈറസിൽ ഭയപ്പെടേണ്ടതില്ല: സഊദി ആരോഗ്യ മന്ത്രാലയം

0
1184

ജിദ്ദ: എക്‌സ് എന്ന പേരിൽ വരുന്ന അപകടകരമായ രോഗത്തെക്കുറിച്ച് ഭയപ്പെടേണ്ടതില്ലെന്ന് സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വരാനിരിക്കുന്ന ഒരു സഹചര്യത്തെ പറ്റി മുന്നറിയിപ്പു നൽകുക മാത്രമാണ് ലോകോരോഗ്യ സംഘടന നൽകിയത്. ഇക്കാര്യം റിപ്പോർട്ട് ചെയ്ത സന്ദർഭം കണക്കിലെടുക്കുമ്പോൾ വിഷയം അപകടകരമല്ലെന്നും എല്ലാ വർഷവും അത്തരം വാർത്തകൾ ആവർത്തിക്കുന്നുവെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

2024ലെ ദാവോസ് ഇക്കണോമിക് ഫോറത്തിൽ ലോകാരോഗ്യ സംഘടന നടത്തിയ പ്രസ്താവന സംബന്ധിച്ചാണ് ആരോഗ്യ മന്ത്രാലയം വിശദീകരണം നൽകിയത്.

മിക്ക പകർച്ചവ്യാധികളും പാൻഡെമിക്കുകളായി മാറുന്നില്ലെന്നും കൊവിഡ് പോലെയുള്ളവരെ അത്യപൂർവ്വ സന്ദർഭങ്ങളിൽ മാത്രമാണ് സംഭവിക്കുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഡിസീസ് എക്‌സ് എന്ത് വൈറസാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടില്ലെങ്കിലും, ശ്വാസനേന്ദ്രിയത്തെ ബാധിക്കുന്ന വൈറസാകാൻ സാധ്യതയാണെന്നാണ് വിദഗ്ധർ പറയുന്നത്, കാരണം ഇവയുടെ അതിജീവന നിരക്ക് വളരെ ഉയർന്നതാണ്.

ഭാവിയിൽ ഒരു മഹാമാരിയിലേക്ക് നയിച്ചേക്കാവുന്ന, മുൻകൂട്ടിക്കാണാൻ കഴിയാത്ത രോഗാണുവിനെയാണ് എക്‌സ് എന്ന സാങ്കൽപ്പിക രോഗകാരി പ്രധിനിധികരിക്കുന്നുത്. എബോള, സിക്ക വൈറസ് തുടങ്ങിയ ഉയർന്ന തോതിലുള്ള വ്യാപനശേഷിയുള്ള രോഗങ്ങളോടൊപ്പമണ് ലോകാരോഗ്യ സംഘടന ഡിസീസ് എക്‌സിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. കോവിഡ് 19 നേക്കാൾ വിനാശകരമായ ഒരു പകർച്ചവ്യാധിക്ക് കാരണമാകുന്ന ഒന്നാണ് ഡിസീസ് എക്‌സ് എന്നും ലോകാരോഗ്യ സംഘടന പറയുന്നു.