സഊദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

0
1713

റിയാദ്: വാഹനാപകടത്തിൽ മരിച്ച പത്തനംതിട്ട തിരുവല്ല കുളക്കാട് പുളിക്കപറമ്പിൽ സുനിൽ ബാബുവിൻറെ (57) മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിൽനിന്ന് ശ്രീലങ്കൻ വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വവസതിയായ അരുൺ നിവാസിലെത്തിച്ച് സംസ്കരിച്ചു. 

റിയാദ് തഖസൂസിയിലെ സ്പെഷലിസ്റ്റ് മെഡിക്കൽ സെൻററിൽ നാലുവർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം 10 ദിവസം മുമ്പാണ് അപകടത്തിൽ മരിച്ചത്. പരേതരായ നാരായണ പിള്ള, ചെല്ലമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: ഗീത. മക്കൾ: സൂര്യ, ആര്യ (റിയാദ് കിങ് ഖാലിദ് ആശുപത്രി). മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, റഫീഖ് പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിലാണ് പൂർത്തീകരിച്ചത്.