ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ ഈ ഗൾഫ് രാജ്യത്തേക്ക് പ്രവേശിക്കാമോ?

0
2242

മസ്കറ്റ്: ഒമാനിലേക്ക് വിസയില്ലാതെ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് പ്രവേശിക്കാനാകുമെന്ന പ്രചാരണങ്ങളില്‍ വ്യക്തത വരുത്തി റോയല്‍ ഒമാന്‍ പൊലീസ്. ഒമാനും ഖത്തറും ഉള്‍പ്പെടെ 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് യാത്ര ചെയ്യാമെന്നായിരുന്നു പ്രചാരണം. 

ഹെന്‍ലി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി വിസ ഫ്രീയായോ ഓണ്‍ അറൈവല്‍ വിസയിലോ ആണ് യാത്ര ചെയ്യാനാകുക എന്നും പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും മുന്‍ കാലങ്ങളിലേത് പോലെ തന്നെ ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വിസാ നടപടികളില്‍ മാറ്റമില്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് റിലേഷന്‍ ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അല്‍ ഹാഷ്മിയെ ഉദ്ധരിച്ച് പ്രാദേശിക ന്യൂസ് പോര്‍ട്ടല്‍ ‘ദി അറേബ്യൻ സ്റ്റോറീസ്’ റിപ്പോര്‍ട്ട് ചെയ്തു.

യുഎസ്, കാനഡ, യൂറോപ്യന്‍ വിസകളുള്ള ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് വരുമ്പോള്‍ ഓണ്‍ അറൈവല്‍ വിസാ സൗകര്യമുണ്ട്. കനേഡിയന്‍ റെസിഡന്‍സിനും ഒമാനിലേക്ക് സൗജന്യമായി ഓണ്‍ അറൈവല്‍ വിസയില്‍ പ്രവേശിക്കാനാകും. വിസ 14 ദിവസത്തേക്കാണ് ലഭിക്കുന്നതെന്നും കാലതാമസം കൂടാതെ ഓണ്‍ അറൈവല്‍ വിസ ലഭ്യമാക്കുമെന്നും മേജര്‍ മുഹമ്മദ് അല്‍ ഹാഷ്മി വ്യക്തമാക്കി.