പരിശോധനകള്‍ ശക്തമാക്കി; നിയമലംഘകരായ 120 പ്രവാസികള്‍ അറസ്റ്റിൽ

0
1057

കുവൈത്ത് സിറ്റി: നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. വിവിധ പ്രദേശങ്ങളിൽ രാവിലെയും വൈകുന്നേരവും നടത്തുന്ന സുരക്ഷാ ക്യാമ്പയിനുകള്‍ അധികൃതര്‍ വര്‍ധിപ്പിച്ചു. 120 പ്രവാസികളാണ് അറസ്റ്റിലായത്. 

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിലെ കൺട്രോൾ ആൻഡ് കോർഡിനേഷൻ ഡിപ്പാർട്ട്‌മെന്റ്, ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റ്, സംയുക്ത കമ്മിറ്റി എന്നിവ സംയുക്തമായി ജലീബ് അല്‍ ഷുവൈക്ക്, ഫർവാനിയ, ഫഹാഹീൽ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. റെസിഡൻസി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് 120 പ്രവാസികള്‍ അറസ്റ്റിലായത്.

കസ്റ്റഡിയിലെടുത്തവരിൽ അനധികൃതമായി ഗാർഹിക സേവനങ്ങൾ നൽകുന്ന വ്യാജ ഓഫീസുമായി ബന്ധപ്പെട്ടവരും ഉള്‍പ്പെടുന്നുണ്ട്. ഡെയ്‍ലി വർക്കേഴ്സും  മൂന്ന് നിയമലംഘകരും പിടിയിലായിട്ടുണ്ട്. അറസ്റ്റിലാവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.