നരബലിക്കേസ്; ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

0
1544

കൊച്ചി: നരബലിക്കേസ് പ്രതി ലൈലയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസാണ് ഹരജി തള്ളിയത്. ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ മൂന്നാം പ്രതിയാണ് ലൈല.

ഒരു വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. തനിക്കെതിരെ ഒരു തൊണ്ടിമുതല്‍ പോലും കണ്ടെത്തിയിരുന്നു. കൂട്ടുപ്രതികളുടെ മൊഴി പ്രകാരം പൊലിസ് തന്നെ മനപ്പൂര്‍വം പ്രതി ചേര്‍ക്കുകയായിരുന്നു. പ്രായമായതിനാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ലൈല കോടതിയെ സമീപിച്ചത്.

എന്നാല്‍ കേരളം ഇന്നുവരെ കേട്ടിട്ടില്ലാത്ത ക്രൂരകൃത്യത്തില്‍ പങ്കാളിയായ ആളാണ് പ്രതിയെന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നായിരുന്ന് കോടതി വ്യക്തമാക്കി. ഹരജിയില്‍ ഏതാനും ദിവസം വാദം കേട്ടതിന് ശേഷമാണ് കോടതി ലൈലക്ക് ജാമ്യം നിഷേധിച്ചത് ഉത്തരവിട്ടത്.