ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0
5263

മലപ്പുറം: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പന്തല്ലൂർ വെള്ളില മദാരിൽ നിസാറിന്റെ ഭാര്യ തഹ്‌ദില (25) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതു മണിയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ തഹ്‌ദിലയുടെ ബന്ധുക്കൾ രംഗത്തെത്തി. നിസാറിന്റെ പിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കളുടെ പരാതി.

മരണം നിസാറിന്റെ പിതാവ് തഹ്‌ദിലയുടെ സഹോദരനെ വിളിച്ചറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭർതൃപിതാവിനും മാതാവിനും ഭർത്താവിനുമെതിരെ പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാണ്ടിക്കാട് പൊലീസ് അറിയിച്ചു.