കഴിഞ്ഞ ദിവസം Ghar Ke Kalesh എന്ന എക്സ് (ട്വിറ്റര്‍) ഉപയോക്താവ് ഒരു വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത് ഇങ്ങനെ, ‘വന്ദേഭാരത് ട്രെയില്‍ ബാഗ് വയ്ക്കാനുള്ള സ്ഥലത്തിന് മുകളിലൂടെ രണ്ട് അമ്മാവന്മാരും കലേഷും.’ എന്നായിരുന്നു. ഏതാണ്ട് ഒരു ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്.
വീഡിയോയില്‍, സഞ്ചിരിച്ച് കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളില്‍ മദ്ധ്യവയസ്കനെന്ന് തോന്നിക്കുന്ന കോട്ടും തൊപ്പിയും ധരിച്ച ഒരാള്‍ തന്‍റെ ബാഗ് വയ്ക്കുന്നതിനെ ചൊല്ലി. തൊട്ട് അടുത്ത് ഇരിക്കുന്നയാളുമായി തര്‍ക്കിക്കുന്നു. ഇതിനിടെ പുറകിലിരിക്കുന്ന സ്ത്രീ വിഷയത്തില്‍ ഇടപെടുകയും നില്‍ക്കുന്നയാളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.
ഇതിനിടെ ഇയാള്‍ ഇരുന്നപ്പോള്‍ അത് വരെ സീറ്റിലിരുന്ന മറ്റൊരു മദ്ധ്യവയസ്കനായ വ്യക്തി എഴുന്നേല്‍ക്കുകയും തന്‍റെ ഭാഗം വ്യക്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനിടെ പോലീസ് സംഭവസ്ഥലത്തെത്തുന്നതും വീഡിയോയില്‍ കാണാം. പോലീസ് എത്തുമ്പോള്‍, അതുവരെ കാഴ്ചക്കാരായി വീഡിയോ പകര്‍ത്തിക്കൊണ്ടിരുന്ന ചെറുപ്പക്കാര്‍ ‘പോലീസ് എത്തി, പോലീസ് എത്തി’ എന്ന് ആവേശത്തോടെ പറയുന്നതും കേള്‍ക്കാം.