ഉംറ നിർവഹിക്കാനുള്ള ഭാഗ്യം നൽകിയ അല്ലാഹുവിന് അൽഹംദുലില്ലാഹ്; ഉംറ നിർവഹിച്ച ആത്മസംതൃപ്തിയിൽ ഷംന കാസിം

0
5734

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് ഷംന സാധിച്ചിരിക്കുകയാണ്. വിശുദ്ധ മക്കയിൽ ഉംറ നിർവഹിക്കാനുള്ള ഭാഗ്യം ലഭിച്ചതിന്റെ സന്തോഷമാണ് ഷംന തന്റെ ആരാധകരുമായി പങ്കുവച്ചിട്ടുള്ളത്.

ഷാനിദ് ആസിഫ് അലിയും ഷംന കാസിമും വിവാഹിതയായത് കഴിഞ്ഞ വർഷമാണ്. വർഷങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 2022 ജൂൺ 12നായിരുന്നു ഇവരുടെ നിക്കാഹ്. സിനിമകളുമായി തിരക്കിലായിരുന്ന സമയത്തായിരുന്നതിനാൽ മറ്റ് ചടങ്ങുകളൊന്നും അന്ന് നടത്തിയിരുന്നില്ല. ഒക്ടോബറിലായിരുന്നു വിവാഹ ചടങ്ങ് നടത്തിയത്. ഇവരുടെ ജീവിതത്തിലേക്ക് അടുത്തിടെ കുഞ്ഞും എത്തിയിരുന്നു.

വിശുദ്ധ മക്കയിലും മദീനയിലും എത്തി. ഉംറ നിർവഹിക്കാനുള്ള ഭാഗ്യം നൽകിയ അല്ലാഹുവിന് അൽഹംദുലില്ലാഹ് സ്തുതി..”, ചിത്രങ്ങൾക്ക് ഒപ്പം ഷംന കാസിം കുറിച്ചു. ‘നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവളാണ്.. മാഷാ അല്ലാഹ്..’, എന്നാണ് നടി രചന നാരയണൻകുട്ടിയുടെ കമന്റ്. ഭർത്താവ് ഷാനിദും നടി ഡയാന ഹമീദും ‘അൽഹംദുലില്ലാഹ്’ എന്ന് കമന്റ് ഇടുകയുണ്ടായി. ഇതിനേക്കാൾ വലിയയൊരു ഭാഗ്യം കിട്ടാനില്ലെന്ന് ആരാധകരും അഭിപ്രായപ്പെട്ടു.

സിനിമയ്‍ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു ഷംന കാസിം. ‘ജോസഫ്’ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ ‘വിസിത്തിര’മാണ് ഷംനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആർ കെ സുരേഷ് നായകനായപ്പോൾ ചിത്രം പത്മകുമാർ തന്നെയായിരുന്നു സംവിധാനം ചെയ്‍തത്. ‘പടം പേസും’, ‘പിസാസ് 2’, ‘അമ്മായി’, ‘ദസറ’, ‘ബാക്ക് ഡോർ’, ‘വൃത്തം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ഷംന കാസിമിന്റേതായി റിലീസിനൊരുങ്ങുന്നതും പ്രഖ്യപിക്കപ്പെട്ടവയായുമുണ്ട്.